തൃശൂർ: ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ ഏഴാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് തുടക്കം. ചൂരക്കാട്ടുകര അയ്യപ്പൻകാവ് ക്ഷേത്ര മൈതാനിയിലാണ് ദിവസവും വൈകിട്ട് നാടകം അരങ്ങേറുന്നത്. മുതിർന്ന നാടകപ്രകവർത്തകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നാടകവേദി പ്രസിഡന്റ് ഇ.എസ്.വിജയകുമാർ അദ്ധ്യക്ഷനായി. നാടകവേദി സെക്രട്ടറി ശ്രീകുമാർ, ആദ്യകാല നാടകപ്രവർത്തകരായ കെ.കെ.വേലപ്പൻ, സി.എ.നന്ദകുമാർ, ഐ.ഐ.വിജയൻ, സി.എസ്.രാമചന്ദ്രൻ, സി.കെ.ശ്രീധരൻ, കെ.എൻ.രാധാകൃഷ്ണൻ, പി.കൊച്ചുകുട്ടൻ, ഇ.ഡി.വിശ്വനാഥൻ, സി.കെ.ഗംഗാധരൻ, സി.എസ്.മോഹനൻ, പി.ആർ.രാമദാസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പഴയകാല നാടകപ്രവർത്തകരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |