കുന്നംകുളം: നടനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ 31ന് നടക്കും. കുന്നംകുളത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകൾ അടങ്ങിയ കുന്നംകുളങ്ങരെ, സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച ആകയാലും സുപ്രഭാതം, മാൾട്ടി എന്ന പട്ടിക്കുട്ടിയുമായുള്ള സംഭാഷണ രൂപത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ച കുറിപ്പുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച മാൾട്ടി എന്നി പുസ്തകങ്ങളുടെ പ്രകാശനമാണ് വ്യാഴാഴ്ച ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടക്കുക. അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് സംഘത്തിലുള്ളവർ ചേർന്നാണ് പുസ്തകങ്ങളുടെ പ്രകാശനം ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായി സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |