തൃശൂർ: ജീവിത ശൈലീരോഗങ്ങൾക്ക് മരുന്നുകളെ കൂടാതെ ജീവിത ക്രമീകരണങ്ങൾ കൊണ്ടും ചെറുക്കാനാകുമെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. ആയുർവേദ ദിനത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയുർവേദ ഫുഡ് എക്‌സ്‌പോയും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ജീവിത ശൈലീ രോഗങ്ങൾ സംബന്ധിച്ച പ്രദർശനവും ചർച്ചയും ഔഷധസസ്യ പ്രദർശനവും നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സോണിയ അദ്ധ്യക്ഷയായി. ഡോ. ശരണ്യ, ഡി.എം.ഒ: ഡോ. ശ്രീദേവി, ഡോ. സ്മിനി മൂഞ്ഞേലി, ഡോ. ഹനിനി എം. രാജ്, ഡോ. ബിമൽ സി.എ, ഡോ. ലെസ്ലി വില്ലി, ഡോ. എസ്.ആർ. അരുൺ എന്നിവർ സംസാരിച്ചു. വൈദ്യരത്‌നം ആയുർവേദ കോളേജ് ഒല്ലൂർ, പി.എൻ.എൻ.എം ആയുർവേദ കോളേജ് ചെറുതുരുത്തി എന്നീ ആയുർവേദ കോളേജുകളാണ് എക്‌സ്‌പോക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |