കൊടുങ്ങല്ലൂർ: പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിലായത് അന്യസംസ്ഥാന തൊഴിലാളികളുടെ അശാസ്ത്രീയ മത്സ്യബന്ധനവും ബോട്ടുകളുടെ കരവലിയും മൂലമാണെന്ന് കടൽതീരം പരമ്പരാഗത മത്സ്യത്തൊഴിലാളി സ്വതന്ത്ര യൂണിയൻ കൂട്ടായ്മ രൂപീകരണ യോഗം ആരോപിച്ചു. ഇത്തരക്കാർക്കെതിരെ ശിക്ഷാ നടപടിയെടുക്കണമെന്നും അഴീക്കോട് ഹാർബർ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 50ലേറെ ചെറുവള്ളങ്ങളുടെ തൊഴിലാളികൾ പങ്കെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസ് ബീച്ചിൽ നടന്ന പൊതുയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. അസീസ് പുത്തൻ പറമ്പിൽ, സക്കീർ അറക്കപറമ്പിൽ (രക്ഷാധികാരികൾ), അന്തുട്ടി പൊയിലുങ്ങ് (പ്രസിഡന്റ്), രാജു കോഴുപ്പുള്ളി (വൈസ് പ്രസിഡന്റ്), സലിം മാരത്ത് (സെക്രട്ടറി), നസീർ എട്ടുതെങ്ങ് (ജോയിന്റ് സെക്രട്ടറി), ഗിരീഷ് പോണത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |