തൃശൂർ: പട്ടിക വർഗ വിഭാഗത്തിനായി കോർപ്പറേഷന് ലഭിക്കുന്ന ലക്ഷങ്ങളുടെ ഫണ്ട് ഒന്നും ചെയ്യാനാകാതെ മടങ്ങുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് എല്ലാ വർഷവും വരുന്നത്. അന്ന് ഏതാനും കുടുംബങ്ങൾ ജോലിയുടെ ഭാഗമായിട്ടും പഠനത്തോട് അനുബന്ധിച്ചും കോർപ്പറേഷൻ പരിധിയിൽ താമസിച്ചിരുന്നു. പിന്നീട് അവർ ഇവിടെ നിന്നും മാറിത്താമസിച്ചു. ചിലർ മരണപ്പെട്ടു.
ഇതോടെ കോർപ്പറേഷനിലേക്ക് വരുന്ന ഫണ്ട് ചെലവഴിക്കാൻ കഴിയാതെ മടക്കി അയക്കുകയാണ്. എല്ലാ വർഷവും നാലു ലക്ഷം രൂപയുടെ ഫണ്ടാണെത്തുന്നത്.
പട്ടികവർഗ വിഭാഗത്തിന്റെ വീടുകൾ അറ്റകുറ്റപ്പണി നടത്താനും പഠനസഹായത്തിനുമാണ് പ്രധാനമായും ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം. 13 വർഷമായി വരുന്ന ഫണ്ട് ഒരു രൂപ പോലും ചെലവഴിക്കാൻ കഴിയാതെ മടക്കി അയക്കുകയാണ്.
ഈ ഫണ്ട് പട്ടികവർഗ വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാവൂവെന്ന് കർശന നിബന്ധനയുണ്ട്. അതിനാൽ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ കഴിയില്ല.
വർഗീസ് കണ്ടംകുളത്തി
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |