തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 'കണക്ട് 24' എന്ന പേരിൽ 16 ന് ജില്ലാതല റീജ്യണൽ തൊഴിൽ മേളയും മൊബലൈസേഷൻ ക്യാമ്പും ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ സംഘടിപ്പിക്കും. ചേർപ്പ്, മാള, ഇരിങ്ങാലക്കുട, കൊടകര, വെള്ളാങ്ങല്ലൂർ, മതിലകം, ചാലക്കുടി എന്നീ ബ്ലോക്കുകളെ സംയോജിപ്പിച്ചാണ് തൊഴിൽ മേള നടത്തുന്നത്. തൊഴിൽ മേളയിൽ എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയുമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 16ന് രാവിലെ എട്ടര മുതൽ 11 വരെ സ്‌പോട്ട് രജിസ്‌ട്രേഷനുണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |