തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വിജയത്തിനായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സദസ് നടത്തി. ഇടതുപക്ഷ ഭീകരതയ്ക്കും വർഗീയതയ്ക്കുമെതിരായി യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സദസ് ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ.വി.എ.വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ പ്രൊഫ.യു.എസ്.മോഹനൻ, പി.കെ.ജിനൻ, അഡ്വ.എൽദോ പൂക്കുന്നേൽ, എൻ.എസ്.നൗഷാദ്, പി.എം.എം.ഷെറീഫ്, രാമചന്ദ്രൻ പുതൂർക്കര, മോഹൻദാസ് ചെറുതുരുത്തി, കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |