മാള: കീശ കീറാതെ ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാൻ മാള കെ.എസ്.ആർ.ടി.സി.യുടെ ഡിപ്പോയിൽ ബഡ്ജറ്റ് ടൂർ പാക്കേജുകൾ.
ഗവിയിലേക്ക് പുലർച്ചെ രണ്ടിന് പുറപ്പെടുന്ന ബസ് പത്തനംതിട്ട ഡിപ്പോയിലെത്തി അവിടെ നിന്നും 36 സീറ്റുള്ള കട്ട് ചേസ് ഓർഡിനറി ബസിലാണ് ഗവിയിലേക്ക് പോകുക. ഉച്ചഭക്ഷണം അടവിയിലാകും. അരമണിക്കൂർ കുട്ടവഞ്ചി സവാരിയും തുടർന്ന് പരുന്തുംപാറ സന്ദർശനവും കഴിഞ്ഞ് രാത്രി 12നാണ് മടക്കം. ഗവി യാത്രയ്ക്ക് 2300 രൂപയാണ് ഈടാക്കുന്നത്. ഡിസംബറിൽ മൂന്ന് യാത്രകളും ആസൂത്രണം ചെയ്തിട്ടുണ്ട്. യാത്രകൾക്കായി മികച്ച ലൈലാൻഡ് ബസും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾ, സൗഹൃദ സംഘം, ഓഫീസിലെ സഹപ്രവർത്തകർ എന്നിവർക്കായും യാത്രകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ചുരുങ്ങിയ നിരക്കിൽ ട്രിപ്പുമുണ്ട്. ബഡ്ജറ്റ ടൂറിസം മാളയിലും ചുറ്റുപാടുകളിലെയും സാധാരണക്കാരിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോർഡിനേറ്റർ ഗലിതയും ടീമിന്റെയും ഈ നീക്കം. കോർഡിനേറ്റർ ഫോൺ : 9383437579.
പരിഗണനയിൽ
സാഗര റാണി, നെല്ലിയാമ്പതി, മൂന്നാർ പൊന്മുടി, കണ്ണൂർ പറശിനിക്കടവ്, സൈലന്റ് വാലി ട്രിപ്പുകൾ
ഡിസംബറിൽ മൂന്ന് യാത്രകൾ
1. മലക്കപ്പാറ യാത്ര രാവിലെ ഏഴിന്
തിരിച്ചെത്തുക രാത്രി ഒമ്പതിന്
സീറ്റ് ഒന്നിന് 570 രൂപ
2 മൂന്നാർ വട്ടവട യാത്ര
പുറപ്പെടുക രാവിലെ അഞ്ചരയ്ക്ക്.
മൂന്നാർ- മറയൂർ - കാന്തല്ലൂർ യാത്രയ്ക്ക് 1370 രൂപ
മൂന്നാർ വട്ടവട യാത്രയ്ക്ക് 800 രൂപ
3 സി കുട്ടനാട് യാത്ര
പുറപ്പെടുക രാവിലെ അഞ്ചരയ്ക്ക്
550 രൂപ
മൂന്നാറും കുട്ടനാടും രാത്രി 12ന് തിരിച്ചെത്തും.
എല്ലാം ഏകദിന ട്രിപ്പുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |