കുന്നംകുളം: സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം പൂർത്തിയായത് അർദ്ധരാത്രിക്കടുത്ത്. രാവിലെ മുതൽ തന്നെ താളം തെറ്റിയ മത്സരങ്ങൾ പൂർത്തിയാക്കാൻ സംഘാടകർ ഏറെ പാടുപ്പെട്ടു. അതുവരെയും ഒരുക്കം മത്സരർത്ഥികൾ മണിക്കൂറുകളോളം വൈകി. മത്സരങ്ങൾ അവസാനിക്കാൻ വൈകിയതോടെ തിരിച്ച് വീടുകളിലേക്ക് എത്താൻ ഏറെ പ്രയാസപ്പെട്ടു. പലരും വേദികൾക്കടുത്തും മറ്റും പുലരുംവരെ ഇരുന്നു. ഇന്നലെ വിശ്രമദിനമായിരുന്നു. കൂടുതൽ ക്രമീകരണങ്ങൾക്ക് ഇന്നലെ സംഘാടകർക്ക് സമയം ലഭിച്ചിരുന്നു. ആയതിനാൽ ഇന്ന് മത്സരം കൃത്യമായി ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
മുന്നിലേക്ക് കയറി വലപ്പാട് ഉപജില്ല
രാത്രി വൈകി ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അതുവരെ മുന്നിലുണ്ടായിരുന്ന ചാവക്കാടിനെ പിന്തള്ളി വലപ്പാട് ഉപജില്ലാ ഒന്നാം സ്ഥാനത്തേക്ക് കയറി. 232 പോയന്റുാണ് വലപ്പാടിന്. 221 പോയന്റ് വീതമുള്ള ചാവക്കാടും ആതിഥേയരായ കുന്നംകുളവും രണ്ടാമതുണ്ട്. 216 പോയന്റോടെ തൃശൂർ ഈസ്റ്റാണ് മുന്നാമത്. മാള(211 ), കൊടുങ്ങല്ലൂർ (210), ഇരിങ്ങാലക്കുട(206), വടക്കാഞ്ചേരി(206), തൃശൂർ വെസ്റ്റ് (205), ചാലക്കുടി( 197), ചേർപ്പ് (194), മുല്ലശേരി (192) എന്നിങ്ങനെയാണ് പോയന്റ് നില.
പാവറട്ടി സെന്റ് ജോസഫ്‌സ് മുന്നിൽ
സ്‌കൂൾ വിഭാഗത്തിൽ 81 പോയന്റ് നേടിയ സെന്റ് ജോസഫ്‌സ് ഹയർ സെക്കഡറി സ്‌കൂളാണ് മുന്നിട്ട് നിൽക്കുന്നത്. 73 പോയന്റുകളുള്ള വലപ്പാട് ഉപജില്ലയിലെ ഹയർ സെക്കഡറി സ്‌കൂൾ ചെന്ത്രാപ്പിന്നി രാണ്ടാം സ്ഥാനത്തുണ്ട്. 69 പോയന്റ് നേടിയ മതലികം സെന്റ് ജോസഫ്‌സ് സ്‌കൂളാണ് മൂന്നാംസ്ഥാനത്ത്. സേക്രഡ് ഹാർട്ടിന് 69 പോയന്റും തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂളിന് 66 പോയന്റുമുണ്ട്.
ഉദ്ഘാടനം ഇന്ന് രാവിലെ
കലാമേള 17 വേദികളിലായി ആരംഭിച്ചെങ്കിലും ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് ഡോ. ആർ.ബിന്ദു കലോത്സവ സന്ദേശം നൽകും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
വേദികളും തിയതികളും മാറ്റി മറിച്ചു
കലോത്സവത്തിൽ ഇന്ന് ഗുഡ് ഷെപ്പേഡ് സ്കൂളിൽ നടത്താനിരുന്ന ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗം മദ്ദള മത്സരം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് 6.30ന് ഹൈസ്കൂൾ വിഭാഗവും 7.30ന് ഹയർ സെക്കഡറി വിഭാഗ മത്സരങ്ങളും നടക്കും. ഗുഡ് ഷെപ്പേഡ് സ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗം വയലിൻപശ്ചാത്തല സംഗീത മത്സരം നാളെ ചൊവ്വന്നൂർ കെ.ആർ.നാരായണൻ സ്കൂളിലേക്ക് മാറ്റി. വൈകിട്ട് 4.30ന് ഹൈസ്കൂൾ മത്സരവും 6.30ന് ഹയർ സെക്കഡറി മത്സരവും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |