ചാവക്കാട്: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഹജ്ജ് ക്യാമ്പ് 9 ന് ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനുമായ സി.പി.സ്വാലിഹ് രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്രഫ് സഖാഫി പൂപ്പലം,അബ്ദുൽ അസീസ് നിസാമി വരവൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ജില്ല സംയുക്ത ഖാസി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി മുഖ്യപ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകും. സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.വിശദ വിവരങ്ങൾക്ക് :9645 315 333,9745 786 333
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |