തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഉത്തരവ് പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കണം. ഡൽഹിയിൽ നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി പ്രഖ്യാപിച്ച യോഗം എന്തുകൊണ്ടാണ് നടക്കാതെ പോയത്. ഒമ്പതിന് ദേവസ്വം ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പൂരം നടത്തിപ്പ് സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ സമയബന്ധിതമായി ആലോചനായോഗങ്ങൾ ചേരുകയും ക്രമീകരണങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വെടിക്കെട്ട് അനിശ്ചിതത്വത്തിലാക്കി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ, എം.എം.വർഗീസ്, ഘടക കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |