കയ്പമംഗലം: കൂളിമുട്ടം എ.എം.യു.പി സ്‌കൂളിൽ നടന്നുവന്ന വർണോത്സവം ത്രിദിന ക്യാമ്പിന് സമാപനം. മൂന്ന് ദിവസമായി നടന്ന ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന ദിവസം ലഹരിക്കെതിരെ സംഘടിപ്പിച്ച സൈക്കിൾ റാലി എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ റീന മുഹമ്മദ് റാലി ഫ്‌ളാഗ് ചെയ്തു. സമാപന സമ്മേളനം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എ.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷനായി. പ്രധാനധ്യാപകൻ വി.എസ്.സൂരജ്, ബിൻസി തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ മാനേജർ പി.എം.അബ്ദുൽ മജീദ്, വടക്കുംകര ജി.യു.പി.എസ് പ്രധാനദ്ധ്യാപകൻ ടി.എസ്.സജീവൻ, വി.കെ.മുജീബ് റഹ്മാൻ എന്നിവരെ ആദരിച്ചു. സർട്ടിഫിക്കറ്റ് വിതരണവും കലാപരിപാടികളും നജീബ് എക്‌സൽ മാജിക് ഷോയും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |