കൊടുങ്ങല്ലൂർ: പുരോഗമനമകലാ സാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി എംബുരാൻ ചലച്ചിത്ര സംവാദം സംഘടിപ്പിച്ചു. സിനിമ മുന്നോട്ട് വച്ച ഫാസിസ്റ്റ് വിരുദ്ധ ആശയം,വിവാദങ്ങൾ, സിനിമക്ക് നേരെയും പിന്നണി പ്രവർത്തകർക്കുനേരെയും അന്വേഷണ ഏജൻസികൾ നടത്തുന്ന വേട്ടയാടൽ എന്നിവയുടെ പശ്ചാത്തലത്തിലാണ് സദസ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജോഷി ഡോൺ ബോസ്‌ക്കോ വിഷയം അവതരിപ്പിച്ചു. സംഘം കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റ് സുധീഷ് അമ്മവീട് അദ്ധ്യക്ഷത വഹിച്ചു. ടി.കെ .രമേഷ് ബാബു, അഡ്വ. കെ.കെ. അൻസാർ, എം.എസ്. മോഹൻദാസ് , സഞ്ജയൻ, മൊയ്തീൻ മാസ്റ്റർ, പി.ജെ. റാഫി, എൻ.ബി. അജിതൻ,ടി.എ. ഇക്ബാൽ,എം. രാഗിണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |