തൃശൂർ: ജില്ലയിലെ ഏറ്റവും നല്ല രീതിയിൽ മാലിന്യസംസ്‌കരണം നടത്തുന്ന സ്ഥാപനത്തിനുള്ള അവാർഡ് ജൂബിലി മിഷൻ ആശുപത്രിക്ക്. റവന്യൂ മന്ത്രി കെ. രാജനിൽ നിന്ന് ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, മെയിന്റനൻസ് വിഭാഗം മേധാവി പി.സി. ഹരി, ഹൗസ് കീപ്പിംഗ് വിഭാഗം മേധാവി സി. ക്ലാരമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബയോമെഡിക്കൽ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം, മലിനജലം പുറത്തേക്ക് ഒഴുക്കാതെ ശുദ്ധീകരിക്കാനുള്ള സൗകര്യം തുടങ്ങിയവ പരിശോധനാ സംഘം വിലയിരുത്തിയിരുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കളക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിക്ക് അഭിനന്ദനപത്രം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |