തൃശൂർ : ഭരണഘടന ശിൽപ്പി ബാബാ സാഹേബ് അംബേദ്ക്കർ പാർലമെന്റിൽ എത്താതിരിക്കാൻ കുടില തന്ത്രങ്ങൾ മെനഞ്ഞത് നെഹ്‌റുവും കമ്മ്യൂണിസ്റ്റുകളുമായിരുന്നുവെന്ന് മുൻ കർണ്ണാടക വിദ്യാഭ്യാസ മന്ത്രി എൻ. മഹേഷ്. ഭരണഘടനാ ശിൽപിയുടെ പേരിൽ ഒരൊറ്റ സ്മാരകം പോലും സ്ഥാപിക്കാതിരുന്നവരാണ്, ബി.ജെ.പിയെ ഭരണഘടന പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി.ആർ.അംബേദ്ക്കർ സമ്മാൻ അഭിയാൻ സംസ്ഥാനതല ശിൽപ്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.സി.മോർച്ച മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, വക്താവ് അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |