തൃശൂർ: കേരള യൂത്ത് ക്ലബ് അസോസിയേഷൻ ആർ.ജെ.ഡി എസ്.സി. എസ്.ടി സെന്ററും ചേർന്ന് ഭരണഘടനാ ശില്പി ഡോ. ബി. ആർ അംബേദ്ക്കറുടെ ജയന്തി ആഘോഷവും ഭരണഘടനാ സംരക്ഷണ സദസും സംഘടിപ്പിച്ചു .അനുദിനം ഭരണഘടനയുടെ അനുഛേദനം മാറ്റിമറിച്ചും ഭരണഘടന വികൃതമാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ അതി ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഉദ്ഘാടനം നിർവഹിച്ച് ആർ.ജെ.ഡി എസ്.സി. എസ്ടി സെന്റർ സംസ്ഥാന സെക്രട്ടറി ബിജു ആട്ടോർ ആവശ്യപ്പെട്ടു. കേരള യൂത്ത് ക്ലബ് അസോസയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആന്റോ മോഹൻ അദ്ധ്യക്ഷനായി. രക്ഷാധികാരികളായ പി.കെ. ജയരാജൻ, പി.വി സുബ്രഹ്മണ്യൻ എന്നിവർ ജയന്തി ദിന സന്ദേശം നൽകി. കണ്ണൻ ദേവദാസ് , ജയപ്രകാശ് ഒളരി, ജിയോ തോളൂർ,എം.എൻ.പരമേശ്വരൻ, കെ. വി. ബൈജു എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |