തൃശൂർ: ആനകളെ കൊച്ചിൻ ദേവസ്വം ബോർഡ് ആനകളെ നൽകാത്തതിനാലാണ് നെട്ടിശേരി ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ തറയ്ക്കൽ പൂരം മുടങ്ങിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തറയ്ക്കൽ പൂരം എഴുന്നള്ളിപ്പുകൾക്ക് ആനകളെ എത്തിക്കേണ്ടത് ദേവസ്വം ബോർഡാണ്. ആറ് ആനകളെ തരുന്നതിന് പകരം അഞ്ചാനകളെയാണ് അയച്ചത്. അനുസരണക്കേട് കാട്ടിയ ആനയെ തിടമ്പേറ്റിക്കാനായില്ല. വൈകിട്ട് ആറോടെയാണ് ഒരു ആനയെ കൂടി എത്തിച്ചത്. നാലരയ്ക്ക് തുടങ്ങേണ്ട പകൽപ്പൂരം അങ്ങനെയാണ് വൈകിയത്. ഭക്തജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചതോടെ രാത്രിയിലെ എഴുന്നള്ളിപ്പും മുടങ്ങി. പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയുണ്ടാവുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സെക്രട്ടറി ഇ.സരീഷ്, പ്രസിഡന്റ് യു.മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |