തൃശൂർ: പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉടനീളം ക്രൈസ്തവാധാർമ്മികതയിലൂന്നിയ മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ട സഭാ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭ മാർ ഔഗിൻ കുര്യാക്കോസ് മെത്രോപൊലീത്ത. സഭാ ഐക്യ പ്രസ്ഥാനങ്ങളുടെ സഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൂട് നേരിട്ടറിയാൻ സാധിച്ചത് അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ, അശരണരെ, ന്യൂനപക്ഷങ്ങളെ, യുദ്ധക്കെടുതികളിൽ പെട്ടുപോയവരെ തുടങ്ങി എല്ലാവരെയും ചേർത്തുനിറുത്തിയ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുൻ എം.പി ടി.എൻ.പ്രതാപൻ. രണ്ട് തവണ അദ്ദേഹത്തെ വത്തിക്കാനിൽ ചെന്നുകാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ നിത്യഹരിത നേതൃത്വമാണ് മാർപ്പാപ്പ. ലോകക്രമത്തെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ദൃഢപ്രതിജ്ഞ ചെയ്ത പോപ്പ് ഫ്രാൻസിസ് മഹത്തായ ചരിത്രം നിർമ്മിച്ചാണ് മടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |