തൃശൂർ: വിവരാവകാശ നിയമം മനുഷ്യാവകാശ സംരക്ഷണത്തിന് എന്ന വിഷയത്തിലുള്ള ക്യാമ്പയിൻ ഇന്ന് തൃശൂരിൽ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാമൂഹിക സാംസ്‌കാരിക സംഘടനകളെ സഹകരിപ്പിച്ചാണ് ക്യാമ്പയിൻ. രാവിലെ പത്തരയ്ക്ക് ചാലക്കുടി ഹോളി ഫാമിലി ചർച്ച് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.ശിവരാജൻ അദ്ധ്യക്ഷത വഹിക്കും. വിവരാവകാശ നിയമത്തിന്റെ വിശാല തലങ്ങളെ കുറിച്ച് എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി.ബിനുവും മനുഷ്യാവകാശ സംരക്ഷണത്തിൽ വിവരാവകാശ നിയമത്തിന്റെ പ്രയോഗ സാദ്ധ്യതകളെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ പി.മോഹനദാസും സംസാരിക്കും. പ്രൊഫ.കെ.ബി.വേണുഗോപാൽ മോഡറേറ്ററാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |