തൃശൂർ: തൃശൂരിന്റെ ശബ്ദവും മുഖവുമായിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിലെ കുടുംബാംഗങ്ങൾ സാഹിത്യ അക്കാഡമിയിൽ ഒത്തുചേർന്നു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജനും ടി.എസ്.കല്യാണരാമനും ചേർന്നു എക്‌സ്പ്രസ് മുഖ്യപത്രാധിപരും ഉടമയുമായിരുന്ന കെ.ബാലകൃഷ്ണനെ ആദരിച്ചു. മുൻ സ്പീക്കർ വി.എം.സുധീരൻ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു വെളപ്പായയുടെ എക്‌സ്പ്രസ്സ് വഴികാട്ടിയ കനൽ എന്ന പുസ്തകം കെ.രാധാകൃഷ്ണൻ എം.പി പ്രകാശനം ചെയ്തു. കെ.വി.ശ്രീധരൻ, ടി.വി.ചന്ദ്രമോഹൻ, അലക്‌സാണ്ടർ സാം, ഷാജി ജോർജ്,എൻ ശ്രീകുമാർ,വി.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്മൃതി കുടുംബസംഗമം സി.പി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഡി.മൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബാലകൃഷ്ണൻ കുന്നമ്പത്ത്, ഡേവിസ് കണ്ണനായ്ക്കൽ, കെ.ഒ.ഡേവിസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |