പുത്തൻചിറ: പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപതാഹ യജ്ഞം സമാപിച്ചു. യജ്ഞാചാര്യൻ കെ.ആർ.അനന്ത നാരായണൻ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന യജ്ഞം, രാവിലെ ഗണപതി ഹോമം, വിഷ്ണു സഹസ്രനാമം എന്നിവയുടെ ചടങ്ങുകൾക്ക് ശേഷം സപ്താഹ പാരായണത്തോടെ സമാപിച്ചു. അവസാന ദിവസത്തെ പാരായണവും അന്നദാന സമർപ്പണവും ദക്ഷ ബിനോജ് മുള്ളൻകരയാണ് നിർവഹിച്ചത്. വിവിധ കലാപരിപാടികളും തിരുവാതിരക്കളികളും അരങ്ങേറി. ക്ഷേത്രം തന്ത്രി തെക്കേ താന്നിയിൽ മന നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് ആറേലിൽ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ കണ്ണാടിപറമ്പിൽ, സെക്രട്ടറി ഷീല ദിനേശൻ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |