ആളൂർ: വിദേശവിപണിയിൽ ഡിമാൻഡുളള മുന്നൂറോളം ഐസ്‌ബെറി ഹൈബ്രിഡ് ഇനത്തിലുളള പപ്പായകൾ നശിപ്പിച്ചതിന്റെ വേദനയിലാണ് ഭഗവാൻ വേളൂക്കര പഞ്ചായത്തിലെ മികച്ച കർഷകൻ കർഷകനായ ഭഗവാൻ. അരലക്ഷത്തിലേറെ വിലവരുന്നതുമായ ആയിരത്തോളം പപ്പായകൾ കഴിഞ്ഞ ദിവസം കൊറ്റനെല്ലൂർ കാനാട്ടിൽ ഭഗവാന്റെ തോട്ടത്തിൽ വീണു കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തല്ലിക്കൊഴിച്ചതിന്റെ പാടുകളുണ്ട്. മരത്തിൽ ചവിട്ടിയിട്ടുമുണ്ട്. കൊറ്റനെല്ലൂർ വേളൂക്കര പഞ്ചായത്തിലെ 15ാം വാർഡിൽ ശിവഗിരി അമ്പലത്തിനടുത്താണ് തോട്ടം. കഴിഞ്ഞ 26ന് രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതെന്ന് കാണിച്ച് ആളൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൃഷിഭവൻ അധികൃതർ സന്ദർശിച്ചു.
വിത്തിന് പൊന്നുവില
റെഡ് ലേഡി പപ്പായയേക്കാൾ മധുരവും രുചിയുമെല്ലാമുളള പുതിയ ഇനമായ ഐസ്‌ബെറി ഹൈബ്രിഡാണ് ഭഗവാൻ കൃഷിയിറക്കിയത്. പപ്പായയ്ക്ക് തൂക്കവും കുറവാണ്. വിത്തിന് വില കൂടുതലാണെങ്കിലും ഫലത്തിന് വിപണിമൂല്യം കൂടുതലാണ്. പച്ച പപ്പായയ്ക്ക് പോലും ഗുണം കൂടുമെന്ന് കർഷകർ പറയുന്നു. വിത്ത് പാകി ചെടിയായി വിളവെടുക്കാൻ എട്ടുമാസമാകും.
പപ്പായയ്ക്ക് കി. ഗ്രാമിന് : അമ്പതു രൂപ
ഓൺലൈനിൽ പത്ത് ഗ്രാം വിത്തിന്: ആറായിരത്തിലേറെ
ഒരു പപ്പായമരത്തിൽ നിന്ന് കിട്ടുന്നത്: ഏതാണ്ട്
പതിനഞ്ച് കിലോഗ്രാം പഴങ്ങൾ.
ഇടവിളയാക്കാം
മാവ്, തെണ്ട് എന്നിവയുള്ള സ്ഥലങ്ങളിൽ ഇടവിളയായി വളർത്താവുന്ന പപ്പായ തൈകൾ നഴ്‌സറിയിൽ വളർത്തിയെടുക്കാം. പപ്പായയും വാഴയും ഒരുമിച്ച് വളർത്തുന്നവരുണ്ട്. അൽപം തണൽ ഇഷ്ടപ്പെടുന്ന മഞ്ഞൾ, ഇഞ്ചി, ചേമ്പ് എന്നിവയും പപ്പായത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാം. ചില ഇനം
പപ്പായയിലെ കറ മരുന്ന്, സൗന്ദര്യ വർധക വസ്തുക്കൾ, റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള വസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു.
നീർവാർച്ചയും, ആവശ്യത്തിന് ജൈവാംശവുമുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് പപ്പായ കൃഷിക്ക് അനുയോജ്യം.
ആർക്കും ഉപയോഗിക്കാൻ കഴിയാതെ പപ്പായ തല്ലിക്കൊഴിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു അക്രമമെന്ന് അറിയില്ല.
ഭഗവാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |