മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിന് കേന്ദ്ര സർക്കാർ സൈനിക സ്കൂൾ അഫിലിയേഷൻ ലഭിച്ചത് പുതിയ സാദ്ധ്യതകൾ തുറക്കുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാർക്കും സൈനിക വിദ്യാഭ്യാസം ലഭ്യമാക്കുവാൻ മോദി സർക്കാർ സ്വീകരിച്ച നയം അനുസരിച്ച് 2022ൽ അഫിലിയേഷന് അപേക്ഷിച്ചിരുന്നുവെന്നും ബി.ജെ.പി നേതാക്കളായ രാജ്യസഭ എം.പിയായിരുന്ന സുരേഷ് ഗോപിയും കെ.കെ.അനീഷ് കുമാറും ചേർന്ന് നടപടി മുന്നോട്ട് കൊണ്ടപോയതാണെന്നും ബി.ജെ.പി മാള മണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2023ൽ ജില്ലാ കളക്ടറുടെയും കഴക്കൂട്ടം സൈനിക സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ ആദ്യഘട്ട ഇൻസ്പെക്ഷനും 2024ൽ രണ്ടാംഘട്ട പരിശോധനയും നടത്തിയെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |