മാള: 2024 ജനുവരി മുതൽ വാർഡ് മെമ്പർ ഇല്ലാതെ മാള പഞ്ചായത്തിലെ പഴൂക്കര 5ാം വാർഡിലെ നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് എതിരെ ബി.ജെ.പി അഷ്ടമിച്ചിറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഴൂക്കര ജംഗ്ഷനിൽ വാർഡ് മെമ്പർക്ക് പകരം പ്രതീകാത്മകമായി നോക്കുകുത്തി സ്ഥാപിച്ച് നടത്തിയ പ്രതിഷേധ സമരം മാള മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്.അനുമോദ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അഷ്ടമിച്ചിറ ഏരിയാ പ്രസിഡന്റ്
അഡ്വ. എൻ.പി.സുധീർ അദ്ധ്യക്ഷനായി. മാള മണ്ഡലം പ്രസിഡന്റ് കെ.എസ്.അനൂപ്, വൈസ് പ്രസിഡന്റ് ദേവസിക്കുട്ടി എൻ.ചങ്കൻ, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി ജോയ് മാതിരപ്പിള്ളി, മാള ഏരിയാ പ്രസിഡന്റ് അജിത്ത് മേൽവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
പഴൂക്കര ജംഗ്ഷനിൽ നോക്കുകുത്തി സ്ഥാപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം മാള മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്.അനുമോദ് ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |