തൃശൂർ: എൻ.സി.പി (ശരത്ചന്ദ്ര പവാർ) ജില്ലാ കമ്മിറ്റി പ്രസിഡന്റായി സി.എൽ.ജോയിയെ സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എം.എൽ.എ നിയമിച്ചു. നിലവിൽ പാർട്ടിയുടെ സീനിയർ ജില്ലാ വൈസ് പ്രസിഡന്റാണ്. 23 വർഷക്കാലമായി താന്ന്യം പഞ്ചായത്ത് ഭരണസമിതി അംഗമാണ്. അവിഭക്ത കോൺഗ്രസ് പാർട്ടിയിൽ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ജോയ് പിളർപ്പിനു ശേഷം കെ.എസ്.യു (യു) ജില്ലാ വൈസ് പ്രസിഡന്റ് യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്,എൻ.സി.പി ചേർപ്പ് ബോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. താന്ന്യം പഞ്ചായത്ത് തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് ഫാർമേഴ്‌സ് പ്രൊഡൂസേഴ്‌സ് സഹകരണ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |