തൃശൂർ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 35963 പേരിൽ 35776 പേർക്കും വിജയം. പരീക്ഷയെഴുതിയ 18371 ആൺകുട്ടികളിൽ 18235 പേരും 17592 പെൺകുട്ടികളിൽ 17541 പേരും വിജയിച്ചു. 99.48 ശതമാനമാണ് വിജയം. എന്നാൽ, സംസ്ഥാന ശരാശരിയേക്കാൾ നേരിയ കുറവാണിത്. 99.5 ആണ് സംസ്ഥാനത്തെ ആകെ വിജയശതമാനം.
എല്ലാ വിഷയങ്ങൾക്കും 5253 കുട്ടികൾ ജില്ലയിൽ എ പ്ലസ് നേടി. 1703 ആൺകുട്ടികളും 3550 പെൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ജില്ലയിലെ 57 സർക്കാർ വിദ്യാലയങ്ങളും 118 എയ്ഡഡ് സ്‌കൂളുകളും 31 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 206 സ്കൂളുകൾ നൂറുശതമാനം വിജയം നേടി.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 10841 പേരിൽ 10830 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 15290 പേരിൽ 15150 പേരും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 9831ൽ 9796 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം ഇങ്ങനെ: ഇരിങ്ങാലക്കുട: 99.89, ചാവക്കാട്: 99.08, തൃശൂർ: 99.64. വിദ്യാഭ്യാസ ജില്ലകളായ ഇരിങ്ങാലക്കുടയിൽ 72ഉം ചാവക്കാട് 63ഉം തൃശൂരിൽ 69ഉം സ്കൂളുകൾ നൂറുശതമാനം വിജയം കൈവരിച്ചു.
എ.എച്ച്.എസ്.എൽ.സി 100 ശതമാനം വിജയം
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 66 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 100 ശതമാനം വിജയം കൈവരിച്ചു.
വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്
ഇരിങ്ങാലക്കുട
ആൺ - 669
പെൺ - 1373
മൊത്തം - 2042
തൃശൂർ
ആൺ - 566
പെൺ - 1117
ആകെ - 1683
ചാവക്കാട്
ആൺ - 468
പെൺ - 1060
ആകെ - 1528
റവന്യൂ ജില്ലയിൽ സമ്പൂർണ എ പ്ലസ്
ആൺ - 1703
പെൺ - 3550
ആകെ - 5253
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |