തൃശൂർ: ഇടശ്ശേരി ഗോവിന്ദൻ നായർ, പി.കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ എന്നീ മഹാകവികൾ എഴുതിയിരുന്ന കാലഘട്ടത്തിൽ നിന്ന് മലയാള കവിത അൽപ്പം പോലും മുന്നോട്ട് പോയിട്ടില്ലെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വൈലോപ്പിള്ളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈലോപ്പിള്ളി ജയന്തി സമ്മേളനത്തിൽ ' വൈലോപ്പിള്ളിക്കവിതയിലെ ശക്തി സൗന്ദര്യങ്ങൾ ' എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം നോവലിസ്റ്റ് കെ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സമ്മാനാർഹനായ ജിൻസ് മോൻ ജെയിംസിന് പതിനായിരം രൂപയുടെ പുരസ്‌കാരം സമ്മാനിച്ചു. എം.ഹരിദാസ്, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.കല സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |