തൃശൂർ : കെ.കരുണാകരന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി പുതിയ കെ.പി.സി.സി നേതൃനിര. ലീഡർ കരുണാകരന്റെ ഓർമ്മ തങ്ങൾക്ക് കരുത്തുപകരുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഇന്നലെ അതിരാവിലെയാണ് ലീഡർ കെ.കരുണാകരന്റെ പുങ്കുന്നം മുരളി മന്ദിരത്തിലെ സ്മൃതി കുടീരത്തിലെത്തി നിയുക്ത കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, വർക്കിംഗ് പ്രസിഡന്റുമാരും എം.എൽ.എമാരുമായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽ കുമാർ, ഷാഫി പറമ്പിൽ എം.പി എന്നിവരാണ് പുഷ്പാർച്ചന നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ടി.എൻ.പ്രതാപൻ, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |