കൊടുങ്ങല്ലൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള ഈ വർഷത്തെ ഡോ. എൻ.കെ.ജയറാം അവാർഡ് കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. കെ.കെ.നസീറിന്. 32 വർഷമായി എറിയാടും ശാന്തി പുരത്തും സ്വരാജ് ഹോമിയോ ഡിസ്പൻസറിയിൽ ആതുര സേവനം നടത്തുകയാണ് നസീർ. ഐ.എച്ച്.കെയുടെ സംസ്ഥാന ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എം.ഐ.എസ് അസ്മാബി കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ, കോളേജ് പി.ടി.ഇ വൈസ് പ്രസിഡന്റ്, അലുമ്നി അസോസിയേഷൻ എക്‌സി. അംഗം, എം.ഐ.എസ് താലൂക്ക് ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. ഈ മാസം 18ന് ഐ.എച്ച്.കെ മലപ്പുറത്ത് നടത്തുന്ന ദേശീയ സെമിനാറിൽ പുരസ്‌കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |