തൃശൂർ: അമല ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ ഫാ. ഗബ്രിയേൽ ചിറമ്മലിന്റെ എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് അമല ആശുപത്രിയിലെ നഴ്‌സിംഗ് ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ അമലനഗർ സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ 125 പേർ രക്തം ദാനം ചെയ്തു. സെന്റ് ജോസഫ് അമല നഗർ ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്ക ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അദ്ധ്യക്ഷനായി. ജോയിന്റ് ഡയറക്ടർ ഫാ. ജയ്‌സൺ മുണ്ടന്മാണി, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. വിനു വിപിൻ, ഗബ്രിയേലച്ചന്റെ സഹോദര പുത്രൻ ഗബ്രിയേൽ, ഗബ്രിയേലച്ചന്റെ ശിഷ്യൻ ആർ.കെ. രവി, സിസ്റ്റർ സിജി പയസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |