തൃശൂർ: കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ 75 ാം വാർഷിക സമാപന സമ്മേളനവും സ്‌നേഹ ഭവനത്തിന്റെ തറക്കല്ലിടലും അത്മീയ സംഘടനകളുടെ വാർഷികവും കലാസന്ധ്യയും 18 ന് നടക്കും. രാവിലെ 8 ന് കൊച്ചി ദദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബ്ബാന. 10 ന് പൊതുസമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യാക്കോബ് മാർ ഐറേനിയോസ് അദ്ധ്യക്ഷത വഹിക്കും. പി.പി. രവിന്ദ്രൻ , അസി. കമ്മിഷ്ണർ സുധീരൻ, ജിജു വർഗ്ഗീസ്, സി .എസ് ശ്രീജു തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 5 മുതൽ വാർഷികവും കലാസന്ധ്യയും നടക്കുമെന്ന് ഫാ. ഡേവിഡ് തങ്കച്ചൻ, ഷിജോ പി ചാക്കോ, ബാബു മുത്തേടത്ത് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |