തൃശൂർ: എന്റെ കേരളം മെഗാ പ്രദർശന, വിപണന മേളയുടെ മൂന്നാം ദിനം രുചിയുടെ മേളം തീർത്ത് കുടുംബശ്രീയുടെ പാചക മത്സരം. ജ്യൂസ് മത്സരമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ഇളനീരും ഉണ്ണിപ്പിണ്ടിയും ഒരുമിച്ചുള്ള മിക്‌സഡ് ജ്യൂസ്, ചീരയും റാഗിയും ചേർത്തുള്ള ജ്യൂസ് എന്നിവ കൗതുകമായി. മാമ്പഴം, പച്ചമാങ്ങ, ബീറ്റ്‌റൂട്ട്, ബറാബ ഫ്രൂട്ട്, ചെമ്പരത്തി, പൊട്ടു വെള്ളരി തുടങ്ങി വൈവിദ്ധ്യമാർന്ന ജ്യൂസുകൾ മത്സരത്തിൽ ഇടം നേടി.
എന്റെ കേരളം മെഗാ പ്രദർശന, വിപണന മേളയുടെ പ്രചരണാർത്ഥം കുടുംബശ്രീ ബ്ലോക്ക്തലത്തിൽ സംഘടിപ്പിച്ച പാചക മത്സരങ്ങളിൽ വിജയികളായവരാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യദിന മത്സരത്തിൽ ഒന്നാം സ്ഥാനം ചാലക്കുടി ബ്ലോക്കിലെ കൊരട്ടി സി.ഡി.എസിൽ നിന്നും പങ്കെടുത്ത വിൻസി വർഗീസും, രണ്ടാം സ്ഥാനം ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്ത സുജാത സുകുമാറും, മാള ബ്ലോക്കിലെ കുഴൂർ സി.ഡി.എസിൽ നിന്നും പങ്കെടുത്ത ലിസി സേവിയറും, മൂന്നാം സ്ഥാനം വെള്ളാങ്കല്ലൂർ ബ്ലോക്കിലെ വേളൂക്കര സി.ഡി.എസിൽ നിന്നും പങ്കെടുത്ത ഡെയ്‌സി ജോസും, ചൊവ്വന്നൂർ ബ്ലോക്കിൽ പോർക്കുളം സി.ഡി.എസിൽ നിന്നും പങ്കെടുത്ത ബിന്ദു സന്തോഷ് എന്നിവർ വിജയികളായി. ഇന്ന് രാവിലെ 10 ന് പായസ മത്സരം നടക്കും.
തിളങ്ങി കായിക കേരളം കളിക്കളം
തൃശൂർ : തൃശൂരിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സംസ്ഥാന കായിക വകുപ്പിന്റെ കായിക കേരളം ഗെയിം സെന്റർ ശ്രദ്ധേയമാകുന്നു. മൈതാനവും ട്രാക്കും ചേർന്ന ഡിസൈനിൽ ഒരുക്കിയ സെന്ററിൽ വിവിധ ഗെയിമുകൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അമ്പെയ്ത്ത്, ഫുട്ബാൾ ഷൂട്ടിംഗ്, സ്‌കിപ്പിംഗ് റോൾ, പുഷ് അപ്പ്, ബാലൻസിംഗ് ടെസ്റ്റ്, ഹോക്കി ഷൂട്ടിംഗ് ടെസ്റ്റ്, സ്‌കിപ്പിംഗ് റോപ്പ് തുടങ്ങിയ മത്സരങ്ങളാണ് ചലഞ്ച് സോണിൽ സെന്ററിൽ ലൈവായി നടത്തുന്നത്. ഫൺ ഗെയിം വിഭാഗത്തിൽ സ്വിസ് ബോൾ എക്‌സർസൈസ്, ബാലൻസിംഗ് ബീം വാക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ഉയരവും ഭാരവും അളക്കുന്ന ബി.എം.ഐ, വെയ്സ്റ്റ് ടൂ ഹിപ്പ് റേഷ്യോ, വെയ്സ്റ്റ് ടൂ ഹൈറ്റ് റേഷ്യോ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ എന്നിവ കായികകേരളം സ്റ്റാളിൽ സൗജന്യമായി ലഭ്യമാണ്.
വിപണന മേളയിൽ ഇന്ന്
രാവിലെ 10 ന് കുടുംബശ്രീ പായസ മത്സരം,
വൈകീട്ട് നാലിന് ഭിന്നശേഷി കുട്ടികളുടെ റിഥം ബാൻഡ്.
6.30 ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷൻ
രാത്രി 8.30 ന് നാടകം 'തമാശ'
സെമിനാറുകൾ
രാവിലെ 10.30 ന് 'സമഗ്ര പച്ചക്കറിക്കൃഷി വികസനം, കാർഷികമുറകൾ, കൃഷി വകുപ്പിന്റെ നൂതന വിപണന മാർഗ്ഗങ്ങൾ'
രാവിലെ 11.30 ന് 'മൃഗസംരക്ഷണ മേഖലയിലെ എഫ്.പി.ഒ (ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) രൂപീകരണം സാധ്യതകൾ, മാർഗ്ഗങ്ങൾ, വിജയകഥകൾ'
ഉച്ചയ്ക്ക് 12.15 ന് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത മൃഗസംരക്ഷണ മേഖലയിലെ നൂതന പദ്ധതികൾ
ഉച്ചയ്ക്ക് 2.30 ന് 'ലിംഗ നീതിയ്ക്കായുള്ള കുടുംബശ്രീ ഇടപെടലുകൾ, സാധ്യതകൾ'
ഇന്നത്തെ സിനിമ
രാവിലെ 11 ന് ചെമ്മീൻ
ഉച്ചയ്ക്ക് 1.30 ന് എലിപ്പത്തായം
വൈകിട്ട് 4 ന് നഖക്ഷതങ്ങൾ
വൈകിട്ട് 6.30 ന് മണിച്ചിത്രത്താഴ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |