തൃപ്രയാർ: ക്യാപ്‌റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യകേന്ദ്രം എടമുട്ടം മേഖലാ ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് പാട്ടുകുളങ്ങരയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. ആരോഗ്യരക്ഷാ ഉപകരണങ്ങളുടെ എറ്റുവാങ്ങൽ സി.പി.എം ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബുവും ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഹമ്മദും നിർവഹിക്കും. 500 അംഗ രക്തദാനസേനയുടെ ഡയറക്ടറി ഡോ.ഇ.കെ.രാമചന്ദ്രൻ പ്രകാശനം ചെയ്യും. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.കിടപ്പുരോഗികൾക്ക് ആതുര ശുശ്രൂഷാ സേവനം ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ കെ.ടി.ഡി.കിരൺ, കൺവീനർ കെ.എം.അബ്ദുൾ മജീദ്, പി.എസ്.ഷജിത്ത്, അസീസ് പുറക്കുളം, കെ.കെ.സുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |