തൃശൂർ : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.രാജൻ. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയിലെ ഇരുവശങ്ങളിലേയും ഗതാഗതം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ചെറുക്കുന്നതിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. ഡാമുകൾ തുറക്കുന്നതിൽ റൂൾ കർവുകൾ കൃത്യമായി പാലിക്കണം. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടേയും ദുരിതാശ്വാസ ക്യാമ്പുകളുടേയും ഫിറ്റ്‌നെസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. മഴക്കാല ദുരന്ത സാധ്യതാ മേഖലയായ അകമലയിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഭൂമി കണ്ടെത്തി നൽകിയതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
എം.എൽ.എമാരായ സേവ്യർ ചിറ്റലപ്പിള്ളി, ഇ.ടി.ടൈസൺ മാസ്റ്റർ, എ.ഡി.എം ടി.മുരളി, സബ് കളക്ടർ അഖിൽ.വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |