തൃശൂർ: നിർമ്മിതി കേന്ദ്ര എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) രൂപീകരിച്ചു. രൂപീകരണസമ്മേളനം എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി.ശ്രാവൺ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. റെജി, ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പി.കെ. ഫനി സ്വാഗതവും എം. ശരത് ശശി നന്ദിയും പറഞ്ഞു. ജൂലായ് 9 ലെ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ ഭാരവാഹികളായി പി.ഡി. റജി (പ്രസിഡന്റ്) ഫനി പി. കെ. (വൈസ് പ്രസിഡന്റ്), കെ.വി. ശ്രാവൺ. (സെക്രട്ടറി),ശരത് ശശി എം (ജോയിന്റ് സെക്രട്ടറി), കെ എസ് ഷാരോൺ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |