തൃശൂർ: ജൂലായ് ഒമ്പതിന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ വയറിംഗ് തൊഴിലാളികളും പങ്കാളികളാകാൻ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സി.ഐ.ടി.യു തൃശൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. ഷാജഹാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ജി. കിരൺ പ്രവർത്തന പരിപാടി വിശദീകരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. സുധാകരൻ, കെ. മണികണ്ഠൻ, കെ.കെ. സജീവൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ അംഗങ്ങളെയും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനവും സംഘടിപ്പിച്ചു.
പടം
ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സി.ഐ.ടി.യു തൃശൂർ ജില്ലാ കൺവെൻഷൻ പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |