മാള: എഴുത്തും വായനയും ജീവിതത്തെയും സമൂഹത്തെയും വിമലീകരിക്കുന്ന ശക്തിയാണെന്ന് എഴുത്തുകാരി നിമ്‌ന വിജയ്
പറഞ്ഞു. മാള ഹോളി ഗ്രേയ്‌സ് ഗ്രൂപ്പിലെ അഞ്ചു കോളേജുകൾ സംയുക്തമായി സംഘടിപ്പിച്ച വായന ദിനാഘോഷവും സെമിനാറും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാർത്ഥിയുടെ മാതാവും എഴുത്തുകാരിയുമായ നഗീമ നജീബിനെചടങ്ങിൽ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽവച്ച് നിമ്‌ന വിജയ് വിതരണം ചെയ്തു. ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ഡോ. ജിയോ ബേബി, സിസ്റ്റർ ഡോ. പി. ജെ. ജെസ്മി, ലിമ മാത്യു, പ്രൊഫ. ഡോ. എ.ടി. ഫ്രാൻസിസ്, എ.എസ്. ചന്ദ്രകാന്ത്, എം.ജി. ശശികുമാർ, ഡോ. പ്രശാന്ത് കൃഷ്ണ, ഡോ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |