
കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവ ചരിതം ആട്ടക്കഥയാകുന്നു. പ്രൊഫ: ആർ.പി.മേനോൻ രചിച്ച് ഇരിങ്ങാലക്കുട ടി.വേണുഗോപാൽ സംവിധാനം ചെയ്ത ഗുരുദേവചരിതമെന്ന ആട്ടക്കഥ ഇന്ന് വൈകീട്ട് അഞ്ചിന് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ അവതരിപ്പിക്കും. സ്വാമി ദിവ്യാനന്ദ ഗിരി ഉദ്ഘാടനം ചെയ്യും. ഗുരുദേവന്റെ ജീവിതമുഹൂർത്തങ്ങൾ ഏഴ് രംഗങ്ങളിലായി അവതരിപ്പിക്കും. കലാനിലയം മനോജ്, കലാനിലയം സുന്ദരൻ, പ്രദീപ് രാജപാറക്കടവ്,കലാമണ്ഡലം ആദിത്യൻ,കലാമണ്ഡലം ഗോകുൽ,കലാനിലയം സൂരജ് എന്നിവർ വേഷമിടും. കലാനിലയം രാമകൃഷ്ണൻ,കലാമണ്ഡലം വാസുദേവൻ എന്നിവർ സംഗീതവും കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം അമർനാഥ് , കലാനിലയം ജയശങ്കർ എന്നിവർ വാദ്യത്തിനും നേതൃത്വം നൽകും. സാധാരണ കഥാപാത്രങ്ങൾ മാത്രം രംഗത്ത് വരുന്നതിനാൽ സാധാരണ വേഷങ്ങളാണുള്ളതെന്ന് പ്രൊഫ.ആർ.പി. മേനോൻ,തേജസ് ഹരി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |