
തൃശൂർ: ആധുനിക സൗകര്യങ്ങളോടെ അറിവുകളുടെ കേന്ദ്രമായി മാറുകയാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെന്ന് മന്ത്രി കെ. രാജൻ. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കണിമംഗലം വില്ലേജ് ഓഫീസിന്റെ ഉൾപ്പെടെ സംസ്ഥാനത്തെ 44 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എഴുന്നൂറോളം സ്മാർട്ട് വില്ലേജ് ഓഫീസുകൾ സംസ്ഥാനത്തുണ്ട്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ നടത്തിയ മാറ്റത്തിന്റെ പ്രതിഫലനമാണ് വില്ലേജ് ഓഫീസുകളിൽ ഇന്ന് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷീന ചന്ദ്രൻ, പത്മിനി ഷാജി, പ്രിൻസി റോജൻ, ആർ. മനോജ്, ടി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |