
തൃശൂർ: എൻജിനീയറിംഗ് വിദ്യാർത്ഥികൾ ഗവേഷണോൻമുഖ പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെടണമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. കേരളത്തിലെ ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തൃശൂർ എൻജിനീയറിംഗ് കോളേജിൽ 10.48 കോടി രൂപ ചെലവിൽ നിർമ്മിച്ച മെക്കാനിക്കൽ എൻജിനീയറിംഗ് ബ്ലോക്കും സ്ട്രക്ച്ചർ എൻജിനീയറിംഗ് ബ്ലോക്കും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ കോളേജുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ വിശിഷ്ടാതിഥിയായി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, പ്രിൻസിപ്പൽ ഡോ: സോളമൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |