വടക്കാഞ്ചേരി: മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ നിർമ്മാർജ്ജനം ചെയ്യാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വടക്കാഞ്ചേരി കരുതക്കാട് നിർമ്മിച്ച സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസും ക്വാർട്ടേഴ്‌സുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവികളെ വെടിവച്ച് കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ അധികാരം വിനിയോഗിക്കണം. പ്രതിരോധത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബിയിൽ നിന്ന് പണം അനുവദിക്കുമെന്നും അറിയിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. യു.ആർ.പ്രദീപ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ മിനി അരവിന്ദൻ, പി.എൻ.സുരേന്ദ്രൻ, വി.ബി.പീതാംബരൻ, അജിത് കുമാർ മല്ലയ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |