തൃശൂർ: കണിമംഗലം ശ്രീനാരായണ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ശ്രീനാരായണ ഓൾഡ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ (സ്‌നോസോ) ആഭിമുഖ്യത്തിൽ സഹപാഠികളും പൂർവഅദ്ധ്യാപകരും ഒത്തുചേരുന്ന 'സ്‌കൂളോർമ്മ 2026' നാളെ വൈകിട്ട് നാല് മുതൽ പത്ത് വരെ സ്‌കൂൾ അങ്കണത്തിൽ നടക്കും. മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ സ്വാമി ശുഭാംഗാനന്ദ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ചലച്ചിത്രതാരം ജയരാജ് വാരിയർ എന്നിവർ വിശിഷ്ടാതിഥികളാകും. വിരമിക്കുന്ന സ്‌കൂൾ പ്രധാന അദ്ധ്യാപിക രാജി, പൂർവഅദ്ധ്യാപകർ, പൂർവവിദ്യാർത്ഥി പ്രതിഭകൾ എന്നിവരെ ആദരിക്കും. ഗാനമേള, നാടൻപാട്ട്, മിമിക്രി തുടങ്ങിയവ നടക്കും. വാർത്താസമ്മേളനത്തിൽ സ്‌നോസോ പ്രസിഡന്റ് ജയൻ തോപ്പിൽ, സി.ബി.ബൈജു, വി.ജി.സുരേഷ്, എൻ.കെ.കണ്ണൻ, പി.വി.സജീവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |