
ചേലക്കര: കൊണ്ടാഴി - കുത്താമ്പുള്ളി പാലത്തിന്റെ ഉദ്ഘാടനം ഏഴിന് വൈകിട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. യു.ആർ. പ്രദീപ് എം.എൽ എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 33.14 കോടി രൂപ ചെലവഴിച്ചാണ് പാലവും അനുബന്ധ റോഡുകളും നിർമ്മിച്ചത്. കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമായതോടെ ഗായത്രി പുഴയിലെ കടത്തുയാത്രയ്ക്ക് വിരാമമാകും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഘോഷയാത്ര, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്നും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്‌സണുമായ പി. പ്രശാന്തി, സ്വാഗതസംഘം ട്രഷറർ പി. അമ്പിളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |