
തൃശൂർ: വനിതാദിനാഘോഷത്തോടനുബന്ധിച്ച് ഗീതം സംഗീതം കലാസാംസ്‌കാരിക സംഘടന നൽകുന്ന ഗീതം സംഗീതം സപ്തവർണ്ണ അവാർഡ് ഗോട്ടുവാദ്യ കലാകാരി ഉഷ വിജയകുമാറിന് സമ്മാനിക്കും. 15,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. എട്ടിന് വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അവാർഡ് സമർപ്പണവും മേയർ നിർവഹിക്കും. ശോഭ നാരായണൻ അദ്ധ്യക്ഷയാകും. തുടർന്ന് ശ്രീജ രാജേന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചരത്‌ന ലേഡീസ് ഇൻസ്ട്രുമെന്റ് ബാൻഡിന്റെ കർണാട്ടിക് ഹിന്ദുസ്ഥാനി ജുഗൽബന്ദിയും നടക്കുമെന്ന് ഭാരവാഹികളായ മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, സുഗത പ്രസാദ്, പ്രമീള ഗോപാലകൃഷ്ണൻ, കെ.മധുസൂദനൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |