SignIn
Kerala Kaumudi Online
Friday, 26 April 2024 7.31 PM IST

കൊവിഡ് വ്യാപനം രൂക്ഷം: കൂടുതല്‍ പഞ്ചായത്തുകള്‍ അതിനിയന്ത്രിത മേഖലയിലേക്ക്

containment-zone

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 67 പഞ്ചായത്തുകളും ചാവക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളും തൃശൂർ കോർപറേഷനിലെ 43 ഡിവിഷനുകളും അതിനിയന്ത്രിത മേഖലയിൽ തുടരുന്നു. കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ നഗരസഭകളിലെ മിക്ക ഡിവിഷനുകളും കണ്ടെയ്‌ൻമെന്റ് സോണുകളാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെത്തിയ പഞ്ചായത്തുകളാണ് അതിനിയന്ത്രിത മേഖലയിലുള്ളത്.
തൃക്കൂർ, കോടശ്ശേരി, കാറളം, കാട്ടൂർ, തിരുവില്വാമല, പാറളം, നടത്തറ, മണലൂർ, ആളൂർ, കൈപ്പറമ്പ്, പുതുക്കാട്, കൊണ്ടാഴി, പൂമംഗലം, അടാട്ട്, താന്ന്യം, അവണൂർ, പോർക്കുളം, വേളൂക്കര, തോളൂർ, പാഞ്ഞാൾ, പുന്നയൂർ, വടക്കെക്കാട്, തളിക്കുളം, മൂരിയാട്, ചേർപ്പ്, നെന്മണിക്കര, എളവള്ളി, കടങ്ങോട്, പുന്നയൂർക്കുളം, കടവല്ലൂർ, ചാഴൂർ, ഏറിയാട്, അവിണിശ്ശേരി, വരന്തരപ്പിള്ളി, വരവൂർ, പാവറട്ടി, ശ്രീനാരായണപുരം, എരുമപ്പെട്ടി, ഏങ്ങണ്ടിയൂർ, മുള്ളൂർക്കര, മാള, മതിലകം, വള്ളത്തോൾ നഗർ, ചേലക്കര, കാട്ടകാമ്പൽ, വാടാനപ്പിള്ളി, തെക്കുംകര, വേലൂർ, കണ്ടാണശ്ശേരി, കടപ്പുറം, മുല്ലശ്ശേരി, വെങ്കിടങ്ങ്, കാടുകുറ്റി, മേലൂർ, പരിയാരം, പുത്തൻചിറ, അരിമ്പൂർ, അന്തിക്കാട്, എടവിലങ്ങ്, ചൂണ്ടൽ, ചൊവ്വന്നൂർ, പാണഞ്ചേരി, വെള്ളാങ്കല്ലൂർ, അതിരപ്പിള്ളി, ദേശമംഗലം, നാട്ടിക, മുളങ്കുന്നത്ത്കാവ് എന്നിവയാണ് ആ പഞ്ചായത്തുകൾ. തൃശൂർ കോർപറേഷനിലെ 47, 30, 14, 15, 21, 32, 42, 49, 55, 03, 08, 06, 07, 11, 13, 31, 46, 53, 16, 18, 22, 27, 48, 40, 41, 43, 45, 05, 23, 44, 01, 02, 10, 12, 16, 20, 24, 36, 37, 38, 51, 34, 54, ഡിവിഷനുകളും അതിനിയന്ത്രിത മേഖലയിലാണ്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ കൂടുതൽ പഞ്ചായത്തുകൾ അതിനിയന്ത്രിത മേഖലയുടെ പട്ടികയിലേക്ക് മാറുകയാണ്. ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം തൃശൂരിലും വ്യാപകമാണെന്നാണ് കണ്ടെത്തൽ. വരുംനാളുകളിൽ രോഗികളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. രോഗം നിയന്ത്രണ വിധേയമാക്കാൻ സർവ സന്നാഹങ്ങളും ഒരുക്കുകയാണ് ജില്ലാ ഭരണകൂടം. അനാവശ്യ കാര്യങ്ങൾക്കായി ആളുകൾ പുറത്തിറങ്ങുന്നത് തടയാനും കർശന നിയന്ത്രണം ഏർപ്പെടുത്താനുമാണ് തീരുമാനം.

2000 കടന്ന് പ്രതിദിനരോഗികള്‍

തിങ്കളാഴ്ച ജില്ലയിൽ 2621 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 37,665 ആണ്. തൃശൂർ സ്വദേശികളായ 119 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. തിങ്കളാഴ്ച 14,28,121 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.81 ശതമാനമാണ്.

മറ്റ് ദിവസങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം

മേയ് 2

3942 രോഗികള്‍
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 33.01%

മേയ് 1

4070 രോഗികള്‍
ടെസ്റ്റ് പൊസിറ്റിവിറ്റി 28.82 %

സ്വയം നിയന്ത്രണങ്ങൾ ജനം കർശനമായി പാലിക്കണം. സോപ്പ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യതയോടെ ഉപയോഗിക്കണം. അനിവാര്യമായ കാര്യങ്ങൾക്കല്ലാതെ പുറത്തേക്കിറങ്ങരുത്. പുറത്തിറങ്ങുന്നവർ എൻ 95 മാസ്‌കോ, സർജിക്കൽ മാസ്‌കിന് മുകളിൽ തുണിമാസ്‌ക് ധരിക്കുകയോ ചെയ്യേണ്ടതാണ്.

-ഡോ. കെ. ജെ. റീന (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.