SignIn
Kerala Kaumudi Online
Saturday, 27 April 2024 3.20 AM IST

മഹാമാരിക്കൊപ്പം പേമാരി, ട്രിപ്പിൾ ലോക് ഡൗൺ; രക്ഷാപ്രവർത്തനത്തിന് കഠിനപ്രയത്നം

baricade

തൃശൂർ: കൊവിഡ് മഹാമാരിയുടെ പിന്നാലെ അതിശക്തമായ മഴയും വ്യാപകമായ കെടുതികളും തുടരുന്നതിനിടെ, ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ കൂടി ഏർപ്പെടുത്തുന്നതോടെ ജില്ല അക്ഷരാർത്ഥത്തിൽ നിശ്ചലമാകും. അതേസമയം, ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാനും മഴക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം ഏറെ പണിപ്പെടേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. നിയന്ത്രണം നടപ്പാക്കാൻ വൻ പൊലീസ് ഉദ്യോഗസ്ഥ സന്നാഹം തന്നെ ആവശ്യമായി വരും.


ചില പഞ്ചായത്തുകൾ മുഴുവനായും കണ്ടെയ്ൻമെന്റ് സോണാണ്. മഴക്കെടുതി തുടർന്നാൽ അവിടങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഇതിൽ കൊവിഡ് രോഗബാധിതർക്കും സമ്പർക്കത്തിൽ വന്നവർക്കും പ്രത്യേകം സൗകര്യം ഒരുക്കണം. തീരമേഖലയിലാണ് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക. മലയോര മേഖലകളിലും സ്ഥിതി വ്യത്യസ്തമാകില്ല. വീടുകൾ പൂർണമായി നഷ്ടമായവർക്ക്, പകരം സൗകര്യം തയാറാകുന്നതു വരെ ക്യാമ്പുകളിൽ തുടരേണ്ടിവരും. ക്യാമ്പുകൾക്കായി കൂടുതൽ കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണം കൂടി വരുന്നതിനാൽ കൂടുതൽ കരുതൽ വേണ്ടി വരും. നിലവിൽ ജില്ലയിലുള്ള പൊലീസ്, റവന്യൂ സംവിധാനം ഉപയോഗിച്ച് മാത്രമേ സർക്കാർ നിർദ്ദേശം നടപ്പാക്കാനാകൂ.

പിടിച്ചുകെട്ടാൻ ട്രിപ്പിൾ

തീവ്രവ്യാപന മേഖലകളിലെ സമ്പർക്കം ഒഴിവാക്കുന്നതാണ് ട്രിപ്പിൾ ലോക്ഡൗണിന്റെ മുഖ്യലക്ഷ്യം. ജില്ലയിലെ സ്ഥിതി നിയന്ത്രണാതീതമായതിനാൽ ട്രിപ്പിൾ ലോക് ഡൗൺ വരുന്നതോടെ രോഗനിയന്ത്രണം സാദ്ധ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റേയും ഭരണകൂടത്തിന്റേയും പ്രത്യാശ.

പൂട്ടുകൾ ഇങ്ങനെ

ഒരുവഴിയിൽക്കൂടി മാത്രം പ്രവേശനം അനുവദിച്ച് സഞ്ചാരം അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തും.
നിലവിൽ ലോക്ഡൗണിലുള്ള ഇളവുകൾ ഏതാണ്ടെല്ലാം പിൻവലിച്ച് ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല
അതിർത്തികൾ അടച്ച്, ജില്ലയ്ക്കുള്ളിലെ എല്ലാ ഇടവഴികളും തടഞ്ഞ് യാത്രകൾ പൂർണ്ണമായും ഒഴിവാക്കും
10 മിനിറ്റ് ഇടവേളകളിൽ പൊലീസ് ഗ്രാമങ്ങളിൽ അടക്കമുള്ള എല്ലാ റോഡുകളിലൂടെയും റോന്തുചുറ്റും
കൊവിഡ് രോഗികളുടെയും ക്വാറന്റൈനിലുള്ളവരുടെയും ഫോൺ നമ്പർ പൊലീസ് ട്രാക്ക് ചെയ്യും
ആവശ്യ സർവീസുകളുണ്ടാകും

അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന കട തുറക്കാൻ അനുവദിച്ച് സാധനങ്ങൾ ലഭ്യമാക്കും

കൺട്രോൾ റൂമുകൾ സജ്ജം

മഴക്കെടുതി നേരിടാൻ താലൂക്കുകളിലും പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി.

കൺട്രോൾ റൂമുകളുടെ പേരും ഫോൺ നമ്പരും

കളക്ടറേറ്റ് കൺട്രോൾ റൂം : ടോൾ ഫ്രീ നമ്പർ 1077, 04872 362424, 9447074424.

തൃശൂർ താലൂക്ക് : 04872 331443
തലപ്പിള്ളി താലൂക്ക്: 04884 232226
മുകുന്ദപുരം താലൂക്ക്: 0480 2825259
ചാവക്കാട് താലൂക്ക്: 04872 507350
കൊടുങ്ങല്ലൂർ താലൂക്ക്: 0480 2802336
ചാലക്കുടി താലൂക്ക്: 0480 2705800
കുന്നംകുളം താലൂക്ക്: 04885 225200, 225700.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TRIPLE LOCKDOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.