SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 AM IST

ടി.പി.ആർ പത്തിൽ താഴെ പത്ത് പഞ്ചായത്തുകളിൽ

tpr

തൃശൂർ: കൊവിഡ് കണക്കിൽ പ്രതിദിന രോഗികളുടെ എണ്ണം ഏറിയും കുറഞ്ഞും ഇരിക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആർ നിരക്ക് കുറയാത്തത് ആശങ്കയുയർത്തുന്നു. പത്ത് പഞ്ചായത്തുകളിൽ മാത്രമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയുള്ളത്.

ആറ് പഞ്ചായത്തുകളിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 50 ശതമാനത്തിന് മുകളിലാണ്. വെങ്കിടങ്ങ് പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന പൊസിറ്റിവിറ്റി നിരക്ക്. 58.77 ശതമാനം. എട്ട് പഞ്ചായത്തുകളിൽ 50 ശതമാനത്തിന് അരികിലാണ് ടി.പി.ആർ. പടിയൂർ പഞ്ചായത്തിലാണ് ഏറ്റവും കുറവ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 3.03 ശതമാനം.

നഗരസഭകളിൽ ഏറ്റവും കുറവ് ടെസ്റ്റ് പൊസിറ്റിവിറ്റിയുള്ളത് ഇരിങ്ങാലക്കുട നഗരസഭയിൽ മാത്രമാണ്. 12.50 ശതമാനം. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 35,626 പേരാണ്. ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നപ്പോഴാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിൽ താഴെയെത്തിയത്. ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ച ഈ മാസം 16ന് 3,056 ആയിരുന്നു രോഗികളുടെ എണ്ണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 28.75 ശതമാനമായി.

17ന് രോഗികളുടെ എണ്ണം 2,045 ആയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 26.52 ശതമാനമായും കുറഞ്ഞു. എന്നാൽ 7,711 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. 18ന് രോഗികളുടെ എണ്ണം 2,312 ആയി കുറഞ്ഞു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 23.88 ശതമാനമായി. എന്നാൽ 9,681 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്.

നിയന്ത്രണം ദീർഘിപ്പിച്ചേക്കും

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടാകാതെ നിയന്ത്രണങ്ങളിൽ അയവ് വേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായാലേ നിയന്ത്രണത്തിൽ ഇളവുകളുണ്ടാകൂ. ഏതാനും ദിവസം കൂടി നിയന്ത്രണം കടുപ്പിച്ചാലേ രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിയൂവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

50 ശതമാനത്തിന് മുകളിൽ

വെങ്കിടങ്ങ് 58.77
മുല്ലശ്ശേരി 57.58
മുള്ളൂർക്കര 54.32
ചൊവ്വന്നൂർ 52.34
മുരിയാട് 51.26
തിരുവില്വാമല 50.68

പത്തിൽ താഴെ

തോളൂർ 8.82
വെള്ളാങ്ങല്ലൂർ 8.77
കാടുകുറ്റി 8.70
പരിയാരം 8.33
തൃക്കൂർ 7.14
പുതുക്കാട് 5.61
ചൂണ്ടൽ 5.52
തെക്കുംകര 3.85
വടക്കേക്കാട് 3.21
പടിയൂർ 3.03

കോർപറേഷൻ/നഗരസഭ

ഗുരുവായൂർ നഗരസഭ 31.29
ചാവക്കാട് നഗരസഭ 27.78
വടക്കാഞ്ചേരി നഗരസഭ 26.92
കുന്നംകുളം നഗരസഭ 24.30
കൊടുങ്ങല്ലൂർ നഗരസഭ 18.43
തൃശൂർ കോർപറേഷൻ 17.96
ചാലക്കുടി നഗരസഭ 17.67
ഇരിങ്ങാലക്കുട നഗരസഭ 12.50

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.