SignIn
Kerala Kaumudi Online
Saturday, 27 April 2024 3.35 AM IST

കൊവിഡ് കാലത്ത് അന്നമനടക്കാർക്ക് ആപ്പ് വരുന്നു

vinod
അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. വിനോദ് ആപ്പ് പരിചയപ്പെടുത്തുന്നു

മാള: സേവനങ്ങളെല്ലാം മൊബൈൽ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിട്ട് അന്നമനട പഞ്ചായത്ത്. അപേക്ഷയെഴുതി ഇനി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽക്കേണ്ട, സ്വന്തം ഫോണിൽ പഞ്ചായത്തിന്റെ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതി. പഞ്ചായത്തുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ആപ്പ് സഹായം നൽകും.

കൊവിഡ് രണ്ടാം തരംഗത്തിൽ പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ വരാതെ എങ്ങനെ ആവശ്യമായ സേവനങ്ങൾ നൽകാം എന്ന ചിന്തയിൽനിന്നാണ് ആപ്പ് എന്ന ആശയം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിനോദ് പറയുന്നു. അധികം വൈകാതെ ആപ്പിന്റെ സേവനം അന്നമനടക്കാർക്ക് ലഭ്യമാക്കും.

വിരൽത്തുമ്പിൽ പഞ്ചായത്ത്

സ്മാർട്ട് ഫോൺ ഉള്ള ഏതൊരാൾക്കും പ്ലേസ്റ്റോറിൽ നിന്നും അന്നമനട പഞ്ചായത്ത് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ആവശ്യമായ സേവനം സെലക്ട് ചെയ്ത് വിവരങ്ങൾ നൽകി സേവനം ഉറപ്പാക്കാം. സംശയങ്ങൾക്ക് പഞ്ചായത്തിലെ ഫോൺ നമ്പറും മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. ഫോണിൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ നോട്ടിഫിക്കേഷനും മെസേജായി ലഭിക്കും.


ആപ്പിനെ പരിചയപ്പെടാം

മലയാള ഭാഷയിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. സേവനങ്ങൾ, രേഖകൾ, മെമ്പർമാരുടെ വിവരങ്ങൾ, ബ്ലഡ് ബാങ്ക് വിവരങ്ങൾ, മറ്റ് പ്രധാന നമ്പറുകൾ എന്നിവയാണ് പ്രധാനപ്പെട്ട നാല് ഐക്കണുകൾ. ഇതിൽ സേവനങ്ങൾ എന്ന ഐക്കണിൽ ഫ്രണ്ട് ഓഫീസിലെ എല്ലാ വിവരങ്ങളും ലഭിക്കും. വിവാഹ സർട്ടിഫിക്കറ്റ് , വിവാഹ രജിസ്‌ട്രേഷൻ തിരുത്തലുകൾ, ജനന മരണ രജിസ്‌ട്രേഷൻ തുടങ്ങിയ നാൽപ്പതോളം സേവനങ്ങൾ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കാം. പൊതുജനങ്ങൾക്കുള്ള പരാതികളും മറ്റും നൽകുന്നതിനായി ബന്ധപ്പെടേണ്ട തദ്ദേശ സ്വയംഭരണ ഓമ്പുട്‌സ്മാന്റെയും ട്രൈബ്യൂണലിന്റെയും വിവരങ്ങളും ആപ്പിലുണ്ട്. പെൻഷൻ സംബന്ധിച്ച വിവരങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, വസ്തു നികുതി, ഉടമസ്ഥാവകാശം എന്നീ മുൻഗണനാ വിഭാഗങ്ങൾ സംബന്ധിച്ച വിവരങ്ങളും ഹോം പേജിൽ നൽകിയിട്ടുണ്ട്. അന്നമനടയിലെ അനശ്വര നിധി ലിമിറ്റഡിന്റെ ധനസഹായത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.