തൃശൂർ: കൊവിഡ് രോഗികളെ വീടുകളിൽ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ളിൽ മതിയായ ഓക്സിജൻ ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് 'എം.പീസ് കൊവിഡ് കെയർ' പദ്ധതി പ്രകാരം ഒരു പഞ്ചായത്തിലേക്ക് രണ്ട് പോർട്ടബിൾ മൈക്രോ ഓക്സിജൻ സിലിണ്ടറുകൾ ഉടൻ നൽകുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ഇതിനാവശ്യമായ സിലിണ്ടറുകൾ എം.പീസ് കൊവിഡ് കെയർ കൺട്രോൾ റൂമിൽ എത്തിക്കഴിഞ്ഞു.
കോർപറേഷൻ പ്രദേശത്തേക്ക് പത്തും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ മുനിസിപ്പൽ പ്രദേശത്തേക്ക് നാലും വീതവും പോർട്ടബിൾ മൈക്രോ ഓക്സിജൻ സിലിണ്ടറുകൾ നൽകും. എം.പീസ് കൊവിഡ് കെയർ ബ്രിഗേഡുകൾ മുഖാന്തിരമാണ് ഈ സേവനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |