വടക്കാഞ്ചേരി: സർക്കാരിന്റെ സ്വത്ത് ആര് മോഷ്ടിച്ചാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഇതിനകം 35 ഓളം കേസുകൾ എടുത്തിട്ടുണ്ടെന്നും മരംമുറി കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താൻ വനം വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ കൂടിയാലോചന യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർ ആരായാലും കർശന നടപടിയുണ്ടാകും. ജില്ലയിൽ പട്ടിക്കാട്, മച്ചാട്, വടക്കാഞ്ചേരി എന്നീ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തിയ കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതിൽ മൂന്നെണ്ണത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളാണ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ പി. ദിനേഷ് കുമാർ, രാജു കെ. ഫ്രാൻസിസ്, എം.കെ സുർജിത്ത് , ശ്രീദേവി മധുസൂദനൻ, ഡെൽറ്റോ എൽ. മാറോക്കി, എം.പി പ്രസാദ് എന്നിവർ പങ്കെടുത്തു.
1157 പേർക്ക് കൊവിഡ്
തൃശൂർ: 1157 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1189 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 9,118 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 11 ആൾക്കും, 06 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 05 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
പോസിറ്റിവിറ്റി നിരക്ക് 12.69%
ചികിത്സയിൽ കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജിൽ 186
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 736
സർക്കാർ ആശുപത്രികളിൽ 259
സ്വകാര്യ ആശുപത്രികളിൽ 315
ഡൊമിസിലിയറി കെയർ സെന്ററുകളിൽ 996
വീടുകളിൽ 6,514
വാക്സിൻ സ്വീകരിച്ചവർ 8,23,085
തൃശൂർ: കൊവിഡ് 19 പ്രതിരോധ വാക്സിന്റെ ആദ്യഡോസ് 8,23,085 പേരും രണ്ടാം ഡോസ് 1,99,063 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 46,704 പേർക്ക് ഫസ്റ്റ് ഡോസും 39,332 പേർക്ക് സെക്കൻഡ് ഡോസും ലഭിച്ചു. മുന്നണി പോരാളികൾക്ക് 37,660 പേർക്ക് ഫസ്റ്റ് ഡോസും 24,497 പേർക്ക് സെക്കൻഡ് ഡോസും ലഭിച്ചു. 45 വയസിന് മുകളിലുള്ളവരിൽ അത് യഥാക്രമം 6,39,052 ഉം 1,34,807ഉം ആണ്. 18- 44 വയസ്സിന് ഇടയിലുള്ളവരിൽ 99,669 പേർക്ക് ഫസ്റ്റ് ഡോസ് ലഭിച്ചു. 427 പേർക്ക് സെക്കൻഡ് ഡോസും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |